
കൊച്ചി: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ 2026-27 അദ്ധ്യയന വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള സർട്ടിഫിക്കറ്റ് പരിശോധന 10 മുതൽ 17 വരെ നടക്കും. കായികതാരങ്ങൾ https://hscap.kerala.gov.in/ എന്ന സൈറ്റിൽ കായികമികവ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രിന്റ് ഔട്ടും ഒറിജിനൽ സ്പോർട്സ് സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ( 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകൾ) ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റുകൾ സ്പോർട്സ് കൗൺസിൽ വെരിഫൈ ചെയ്തശേഷം സ്കോർ കാർഡ് കൈപ്പറ്റണം. വിവരങ്ങൾക്ക്: 0484-2367580.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |