SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.38 AM IST

പ്രത്യേക ഏകോപന യോഗം

d

കൊച്ചി: അറ്റ്‌ലാന്റിസ്, വടുതല റെയിൽവേ മേൽപ്പാല പദ്ധതികളുടെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടി.ജെ. വിനോദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക ഏകോപന യോഗം ചേർന്നു. ആർ.ബി.ഡി.സി.കെ ഓഫീസിൽ നടന്ന യോഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി പൂർത്തീകരിക്കേണ്ട നടപടിക്രമങ്ങളും സാങ്കേതിക വിഷയങ്ങളും ചർച്ചചെയ്തു. മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് യോഗം വിലയിരുത്തി. നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ പുരോഗതി അടുത്ത അവലോകനയോഗത്തിൽ പരിശോധിച്ച് തുടർനടപടികൾ ശക്തിപ്പെടുത്താനും തീരുമാനമായി.

കൗൺസിലർ കെ.എക്സ്. ഫ്രാൻസിസ്, ആർ.ബി.ഡി.സി.കെ, കിറ്റ്‌കോ ഉദ്യോഗസ്ഥർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL