SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

വീട്ടിൽ വിദേശമദ്യ വില്പനയ്ക്കിടെ പിടിയിൽ

thomas

കൊച്ചി: വീട്ടിൽ വിദേശമദ്യ വില്പനക്കിടെ വീട്ടുകാരനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സൗത്ത് വെണ്ണല ഹൈസ്കൂളിന് സമീപം തച്ചേത്ത് വീട്ടിൽ തോമസാണ് (54) പിടിയിലായത്. വീട്ടിൽ നിന്ന് 50 ലിറ്റർ വിദശമദ്യവും മദ്യവില്പ്ന ഇനത്തിൽ 96340 രൂപയും പിടികൂടി. പിടിച്ചെടുത്തതിൽ 80 കുപ്പി ബ്രാൻഡിയാണ്. മുമ്പ് 2 തവണ അനധികൃത വില്പനയ്ക്ക് പിടിയിലായിട്ടുണ്ട്. ജോളി ബാർ എന്നാണ് വീട് അറിയപ്പെടുന്നത്. എറണാകുളം എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.എസ്.കണ്ണൻ, അസിസ്റ്റന്റ് എകസൈസ് ഇൻസ്പെക്ടർ എസ്. സുരേഷ് കുമാർ, പ്രവന്റീവ് ഓഫീസർ കെ.കെ. അരുൺ, ഉദ്യോഗസ്ഥരായ വി.എം. സെയ്ദ്, വി.വി ആന്റണി, എസ്.കനക, കെ.എം. ഷിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL