
കൊച്ചി: കേരള മെട്രോ ഡേ ആഘോഷത്തിന്റെ ഭാഗമായി യാത്രക്കാർക്കായി കൊച്ചി മെട്രോയുടെ സമ്മാനം. പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ വരയ്ക്കും വർത്തമാനങ്ങൾക്കുമൊപ്പം കൂടാം. നിങ്ങളുടെ കാരിക്കേച്ചറുകൾ കാർട്ടൂണിസ്റ്റുകളുടെ കൈയൊപ്പോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ഇ. പി. ഉണ്ണി, സജിത്ത് കുമാർ, സജ്ജീവ്, റോഷ്, മോഹിത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവരാണ് മെട്രോയിലും വാട്ടർ മെട്രോയിലും യാത്ര ചെയ്ത് യാത്രക്കാരുമായി നേരിട്ട് സംവദിക്കുന്നത്. രാവിലെ 8 മുതൽ 11 വരെ വാട്ടർ മെട്രോയിലും 11.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മെട്രോ ട്രെയിനിലുമാണ് കാർട്ടൂണിസ്റ്റുകളുടെ യാത്ര. ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |