
കൊച്ചി: വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി പ്രണത വായനാദിന സന്ദേശം നൽകും. ജില്ലാ കളക്ടർ ജി.പ്രിയങ്ക അദ്ധ്യക്ഷത വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, പി. എൻ. പണിക്കർ അനുസ്മരണം നടത്തും. പി. എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ അനുപമ ഉണ്ണികൃഷ്ണൻ വായനദിന പ്രതിജ്ഞ ചൊല്ലി കൊടുക്കും. രാവിലെ 9ന് പുസ്തക പ്രദർശനത്തോടെയാണ് തുടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |