SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

ശമ്പളത്തിനായി​ ആത്മഹത്യാ ഭീഷണി,​ തുക ഗൂഗിൾ പേ ചെയ്ത് കമ്പനി

vala

കൊച്ചി: ശമ്പളക്കുടിശികയായ 22,000 രൂപ ലഭിക്കാൻ യുവാവ് കമ്പനിയുടെ അഞ്ചാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസും ഫയർ ഫോഴ്സും യുവാവുമായി നടത്തിയ ചർച്ചയുടെ ഫലമായി മാനേജർ തുക ഗൂഗിൾ പേ ചെയ്തതിനെ തുടർന്ന് ഇയാൾ താഴെയിറങ്ങി. അര മണിക്കൂറോളം നീണ്ട നാടകീയമായ സംഭവങ്ങൾക്കാണ് കടവന്ത്രയിൽ കലൂർ - കടവന്ത്ര റോഡിലെ കോസ്റ്റ ഷിപ്പിംഗ് കമ്പനി ബിൽഡിംഗ് സാക്ഷ്യം വഹിച്ചത്.

കമ്പനി കണ്ടെയ്നർ ലോറിയിലെ താത്കാലിക ഡ്രൈവറായ മുപ്പതുകാരൻ യുവാവാണ് ശമ്പളക്കുടിശികയ്ക്കായി ജീവൻ വച്ചുകളിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. യുവാവ് കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചതോടെ കടവന്ത്ര പൊലീസും കടവന്ത്ര ഫയർ ഫോഴ്സും സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ വലയുമായി നിന്നായിരുന്നു മുകളിൽ ഒത്തുതീർപ്പ് ചർച്ച. അര മണിക്കൂറെടുത്തു ചർച്ച വിജയം കാണാൻ. കടവന്ത്ര സ്റ്റേഷനിലെ എസ്.ഐ. പി.ആർ.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കടവന്ത്ര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി.ടി.ലിജുമോന്റെയും മദ്ധ്യസ്ഥതയിലായിരുന്നു ചർച്ച. ഫയർ സ്റ്റേഷൻ ജീവനക്കാരായ ആർ.അനീഷ്, എം.വിനീത്, ആർ.രതീഷ്, എസ്.ജി.സുജിത്, അശ്വതി ചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL