
കൊച്ചി: എബ്രഹാം മാടമാക്കൽ അവാർഡ്, സാഹിത്യകാരൻ അശോകൻ ചരുവിലിന് ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് സമ്മാനിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനോടൊപ്പം സാഹിത്യ പ്രവർത്തനത്തിലൂടെ കേരള സമൂഹത്തിന് പുത്തനുണർവ്വ് നൽകുവാനും ശ്രമിച്ച വ്യക്തിയാണ് എബ്രഹാം മാടമാക്കലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യവേ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് പറഞ്ഞു. കൊച്ചി നവോത്ഥാന സാംസ്കാരികകേന്ദ്രവും ചാവറ കൾച്ചറൽ സെന്ററും ചേർന്നാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. നവോത്ഥാന കേന്ദ്രം പ്രസിഡന്റ് കെ. എം. ശരത് ചന്ദ്രൻ അദ്ധ്യക്ഷനായി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, നവോത്ഥാനകേന്ദ്രം സെക്രട്ടറി ഹെൻറി ഷാജൻ, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |