SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.53 AM IST

25 കോടി രൂപയുടെ സേവനവുമായി ലയൺസ് ഡിസ്ട്രിക്‌ട്

lions

കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി 2026-27 വർഷത്തിൽ 25 കോടി രൂപയുടെ സേവനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് നിയുക്ത ഗവർണർ വി.എസ് ജയേഷ് അറിയിച്ചു. 150 ഭവനങ്ങൾ നിർമ്മിക്കുക, പൊതുസ്ഥാപനങ്ങളിൽ വൈദ്യുതി ഉപകരണങ്ങൾ നൽകുക, ഹൃദയസംബന്ധമായ രോഗികൾക്ക് ധനസഹായം, കുട്ടികളുടെ ക്യാൻസർ ചികിത്സയ്ക്ക് ധനസഹായം, ആശുപത്രികളിൽ ഡയാലിസിസ് മെഷീൻ വിതരണം, സൗജന്യ ഡയാലിസിസ്, ഹാർട്ട് അറ്റാക്ക് വരുന്ന രോഗികളെ ശുശ്രൂഷിക്കുന്ന മെഷിൻ വിതരണം എന്നിവയാണ് പദ്ധതികൾ.

ബഡ്ജറ്റ് അവതരണത്തിന്റെയും സേവനപ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ലയൺസ് ഗവർണർ കെ.ബി ഷൈൻകുമാർ നിർവഹിച്ചു. ഏരിയ ലീഡർ വി. അമർനാഥ്, വൈസ് ഗവർണർമാരായ കെ.പി പീറ്റർ, അഡ്വ. ജോസ് മംഗലി, ലയൺസ് കേരള പ്രസിഡന്റ് രാജൻ എൻ. നമ്പൂതിരി, ഡോ. ബിനോയ് മത്തായി, സിബി ഫ്രാൻസിസ്, ഡോ. സന്തോഷ് ജോൺ കാച്ചപ്പള്ളി, ജോർജ് സാജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL