SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.36 AM IST

നൈറ്റ് ലൈഫിനെതിരെ കൊച്ചി പൊലീസ് ഹൈക്കോടതിയിൽ

nightlife

കൊ​ച്ചി​:​ ​ന​ഗ​ര​ത്തി​ലെ​ ​അ​നി​യ​ന്ത്രി​ത​മാ​യ​ ​നൈ​റ്റ് ​ലൈ​ഫ് ​കൂ​ട്ടാ​യ്മ​ക​ൾ​ ​പൊ​തു​സു​ര​ക്ഷ​യ്ക്ക് ​ഭീ​ഷ​ണി​യാ​ണെ​ന്ന് ​കൊ​ച്ചി​ ​പൊ​ലീ​സ് ​ഹൈ​ക്കോ​ട​തി​യി​ൽ.​ ​ഡി.​ജെ​ ​പാ​ർ​ട്ടി​ക​ൾ​ക്ക് ​രാ​ത്രി​ 11​ന് ​ശേ​ഷം​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ ​ന്യാ​യീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​എ​തി​ർ​സ​ത്യ​വാ​ങ്മൂ​ലം.​
​നി​യ​ന്ത്ര​ണ​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക​ട​വ​ന്ത്ര​ ​എ​ളം​കു​ള​ത്തെ​ ​റാ​ഡി​സ​ൺ​ ​ബ്ലൂ​ഹോ​ട്ട​ൽ​ ​ലൈ​സ​ൻ​സി​ ​ഉ​ദ​യം​പേ​രൂ​ർ​ ​സ്വ​ദേ​ശി​ ​മ​ഹാ​ദേ​വ​ൻ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​യി​ലാ​ണ് ​പൊ​ലീ​സി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​
ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച് ​ജ​സ്റ്റി​സ് ​മു​ര​ളി​ ​പു​രു​ഷോ​ത്ത​മ​ൻ​ ​വാ​ദ​ത്തി​നാ​യി​ 13​ലേ​ക്ക് ​മാ​റ്റി.
പ​ഞ്ച​ന​ക്ഷ​ത്ര​ ​ഹോ​ട്ട​ൽ​ ​ന​ട​ത്തു​ന്ന​ ​ത​ങ്ങ​ൾ​ക്ക് ​പു​ല​ർ​ച്ചെ​ ​മൂ​ന്നു​വ​രെ​ ​മ​ദ്യ​വി​ല്പ​ന​യ്ക്ക് ​എ​ക്സൈ​സ് ​ലൈ​സ​ൻ​സു​ണ്ടെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഡി.​ജെ​ ​പാ​ർ​ട്ടി​ക​ൾ​ ​ന​ട​ത്തു​ന്നി​ല്ല.​ ​എ​ന്നി​ട്ടും​ ​തു​ട​ർ​ച്ച​യാ​യി​ ​നോ​ട്ടീ​സു​ക​ൾ​ ​ന​ൽ​കി​ ​പൊ​ലീ​സ് ​പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​വാ​ദി​ച്ചു.​ ​പൊ​ലീ​സ് ​ഇ​ത് ​ത​ള്ളി.​ ​ലൈ​സ​ൻ​സ് ​പ്ര​കാ​ര​മു​ള്ള​ ​മ​ദ്യ​വി​ല്പ​ന​യ്ക്ക് ​എ​തി​ര​ല്ല,​ ​എ​ന്നാ​ൽ,​​​ ​ക്ര​മ​സ​മാ​ധാ​ന​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​പൊ​ലീ​സ് ​നി​യ​മ​പ​ര​മാ​യി​ ​ഇ​ട​പെ​ടും.​ ​
പൊ​ലീ​സ് ​ഉ​ത്ത​ര​വ് ​ലം​ഘി​ച്ച് ​ഒ​ട്ടേ​റെ​പ്പേ​ർ​ ​ഒ​ത്തു​കൂ​ടു​ന്ന​ ​ഡി.​ജെ​ ​പാ​ർ​ട്ടി​ക​ൾ​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​ത്ത​രം​ ​ആ​ഘോ​ഷ​ങ്ങ​ളി​ലെ​ ​മ​യ​ക്കു​മ​രു​ന്ന് ​ഉ​പ​യോ​ഗം,​ ​സം​ഘ​ർ​ഷം,​ ​അ​ടി​പി​ടി,​ ​ശ​ബ്ദ​/​വെ​ളി​ച്ച​ശ​ല്യം​ ​തു​ട​ങ്ങി​യ​ ​പ​രാ​തി​യി​ൽ​ ​ക​ട​വ​ന്ത്ര​ ​പൊ​ലീ​സി​ൽ​ ​കേ​സു​ക​ൾ​ ​നി​ല​വി​ലു​ണ്ട്.​ ​
ഫ​ർ​ണി​ച്ച​റും​ ​മ​റ്റും​ ​ത​ല്ലി​ത്ത​ക​ർ​ത്ത​തി​ന് ​ഹോ​ട്ട​ലു​കാ​ർ​ത​ന്നെ​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും​ ​ക​മ്മി​ഷ​ണ​ർ​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കി.
നി​യ​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി​ ​സ​മാ​ന​മാ​യ​ ​റേ​വ് ​പാ​ർ​ട്ടി​ക​ൾ​ ​മ​റ്റു​ ​പ​ല​യി​ട​ത്തും​ ​ന​ട​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NIGHTLIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL