SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

ജില്ലാതല ഉപഭോക്തൃ സംഗമം

roji

അങ്കമാലി: ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങൾ തടയണമെന്നും വില കുറച്ച് ഉത്പന്നങ്ങൾ വിറ്റ് വിൽപ്പനാന്തര സേവനത്തിന് അധിക തുക ഈടാക്കുന്ന വിപണന തന്ത്രത്തിനെതിരെ ഉപഭോക്താവ് ജാഗ്രത പുലർത്തണമെന്നും മന്ത്രി റോജി എം.ജോൺ. ജില്ലാതലത്തിൽ അങ്കമാലി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമവും ഉപഭോക്തൃ നിയമബോധവത്കരണ കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കമാലി മുൻസിപ്പൽ ചെയർപേഴ്‌സൺ റീത്ത പോൾ അദ്ധ്യക്ഷയായി. ജില്ലാതല വിവരാവകാശ ക്യാമ്പയിൻ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. പ്രിൻസ് തെക്കൻ വർഗ്ഗീസ് മൂലൻ, അഡ്വ. എ.ഡി ബെന്നി, ജോസഫ് വർഗ്ഗീസ് വെളിയത്ത് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL