
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിദ്യാർത്ഥികൾ ഉന്നയിച്ച ഫീസ് ക്രമീകരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ പഠിക്കാൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി സമിതി രൂപീകരിച്ചു. ഫിനാൻസ് ആൻഡ് പർച്ചേസ് സിൻഡിക്കേറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ, ഫിനാൻസ് ഓഫീസർ, സ്കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസ് പ്രൊഫ. ഡോ. വി. ശിവാനന്ദൻ ആചാരി, മെക്കാനിക്കൽ എൻജിനീയറിംഗ് പ്രൊഫ. ഡോ. ഗിരീഷ്കുമാരൻ തമ്പി ബി.എസ്., സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സന്തോഷ് കുമാർ പി.കെ., കുസെക് പ്രിൻസിപ്പലും പ്രൊഫസറുമായ ഡോ. പ്രീഥ മാത്യു കെ., ജോയിന്റ് രജിസ്ട്രാർ (അക്കാഡമിക്) എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |