SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.47 AM IST

ധാരണാപത്രം ഒപ്പിട്ട് സിഫ്‌റ്റ്

mou

കൊച്ചി: കേന്ദ്ര സർക്കാരിന്റെ റാംപ് പദ്ധതിയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കാൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജിയും (സിഫ്‌റ്റ്), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറിന്റെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം കൈമാറി. ഡോ. സി.ഒ. മോഹൻ, ഡോ. രമ്യ എസ്, ഡോ. പാർവ്വതി യു, ശ്രീജിത്ത് എസ്. എന്നിവരുൾപ്പെട്ട സിഫ്റ്റിലെ ശാസ്ത്രജ്ഞരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സമുദ്രോത്പന്ന മേഖലയിലെ ഉത്പാദനക്ഷമത, ഗുണനിലവാരം, നവീകരണങ്ങൾ എന്നിവ മെച്ചപ്പെടുത്താനും എം.എസ്.എം.ഇ. ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും പങ്കാളിത്തം വഴിയൊരുക്കുമെന്ന് സിഫ്‌റ്റ് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CIFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL