
കൊച്ചി: മുൻകൂട്ടി നോട്ടീസ് നൽകാതെ ജീവനക്കാരെ പിരിച്ചുവിടുന്ന ഐ.ടി കമ്പനികളുടെ നടപടികൾ ചോദ്യം ചെയ്യാൻ തൊഴിൽ വകുപ്പിനെ ശക്തിപ്പടുത്താൻ സർക്കാർ തയ്യാറാകണമെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കാേറോ ഹെൽത്ത് പോലെ ഏത് സ്ഥാപനത്തിലെയും ജീവനക്കാർ മുന്നാട്ടുവന്നാൽ സി.ഐ.ടി.യു പശ്‌നപരിഹാരത്തിനും തൊഴിൽ സംരക്ഷിക്കാനും ഒപ്പമുണ്ടാകും. ബി.ജെ.പി സർക്കാർ ലേബർ കോഡുകൾ നടപ്പാക്കിയിട്ടും എൽ.ഡി.എഫ് ഭരണകാലത്ത് ഒരു സ്ഥാപനവും അടച്ചുപൂട്ടലിനോ കൂട്ടപ്പിരിച്ചുവിടലിനോ ധൈര്യം കാണിച്ചിട്ടില്ല. ഭരണം മാറിയ ധൈര്യത്തിലാണ് ലേബർ കോഡ് കൈയിലെടുത്ത് കാേറോ ഹെൽത്ത് ജീവനക്കാരാട് കൊടുംചതി ചെയ്തതെന്ന് പ്രസിഡന്റ് ടി.പി. രാമകൃഷ്‌ണൻ, ജനറൽ സെക്രട്ടറി എളമരം കരിം എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |