
തൃപ്പൂണിത്തുറ: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്നതിനിടെ ഉദയംപേരൂർ വലിയകുളത്തിന് സമീപം മാനാറ്റിൽ എ.കെ. വത്സലയുടെ പണവും താക്കോൽക്കൂട്ടവും അടങ്ങിയ പേഴ്സ് കവർന്നു. ഇന്നലെ രാവിലെ 11.15ഓടെ പുതിയകാവിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. പുതിയകാവ് ആയുർവേദ ആശുപത്രിക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങി മടങ്ങുകയായിരുന്നു ഇവർ.
ബസിലെ തിരക്കിനിടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. തൃപ്പൂണിത്തുറയിൽ ഇറങ്ങി മറ്റൊരു മെഡിക്കൽ സ്റ്റോറിൽ പണം നൽകാൻ നോക്കിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടൻ പുതിയകാവിലെ മെഡിക്കൽ സ്റ്റോറിൽ തിരികെയെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
പേഴ്സിൽ പണത്തിനൊപ്പം വീടിന്റെയും ഗേറ്റിന്റെയും താക്കോലുകളും ഉണ്ടായിരുന്നതായി വത്സല പറഞ്ഞു. വീട്ടിലെത്തിയ ശേഷം താക്കോലുകൾ നഷ്ടമായെന്ന് ഉറപ്പായതോടെ ഗേറ്റിന്റെയും വീടിന്റെയും താഴുകൾ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |