
കൊച്ചി: മനുഷ്യന്റെ വായിലെ സൂക്ഷ്മജീവികളിൽ നിന്ന് പുതിയൊരു ബാക്ടീരിയയെ കൊച്ചി അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രിയിലെ ഗവേഷകർ കണ്ടെത്തി. ഇതിന് 'സാക്കറിമോണസ് അമൃതെൻസിസ്'എന്ന പേരുനൽകി. അന്താരാഷ്ട്ര രജിസ്ട്രിയായ സീക്വകോഡിന്റെ ഔദ്യോഗിക അംഗീകാരവും പുതിയ കണ്ടെത്തലിന് ലഭിച്ചു. അമൃത സ്‌കൂൾ ഒഫ് ഡെന്റിസ്ട്രിയിലെ പീരിയോഡോണ്ടിക്‌സ് വിഭാഗം പ്രൊഫസറായ ഡോ.കെ.വി. അരുണിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
ജീനോമിക് വിശകലനവും സ്വഭാവസവിശേഷതകളും പഠിച്ച അമൃതയോടുള്ള ആദരസൂചകമായാണ് ഈ പേര് നൽകിയത്.
ജനവിഭാഗങ്ങൾക്കിടയിലെ ഇവയുടെ സാന്നിദ്ധ്യം താരതമ്യം ചെയ്യാനും വായയുടെ ആരോഗ്യത്തിൽ ഇവയ്ക്കുള്ള പങ്കിനെക്കുറിച്ച് കൂടുതൽ പഠിക്കാനാവുന്നതും ചികിത്സാരംഗത്ത് നേട്ടമാകുമെന്ന് ഡോ.കെ.വി. അരുൺ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |