
കോലഞ്ചേരി: വീട്ടൂരിൽ വീട്ടുവരാന്തയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ജാതിക്ക പട്ടാപ്പകൽ മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസാം സ്വദേശി ഇമ്രാനെയാണ് നാട്ടുകാർ പിടികൂടി കുന്നത്തുനാട് പൊലീസിന് കൈമാറിയത്. മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. കിൻഫ്ര ജംഗ്ഷന് സമീപം വെള്ളലായിക്കുടിയിൽ വി.വി. ഓനച്ചന്റെ വീട്ടിൽ നിന്നാണ് ജാതിക്ക മോഷണം പോയത്. വീട്ടുവരാന്തയിൽ ടാർപായയിൽ സൂക്ഷിച്ചിരുന്ന 30 കിലോ ജാതിക്കയാണ് മോഷ്ടിച്ചത്. ഏകദേശം 10,500 രൂപ വിലവരും.
വീട്ടിലെ സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെ രാവിലെ വീട്ടൂർ ഡിപ്പോ ഭാഗത്ത് സംശയാസ്പദമായി കണ്ട രണ്ടുപേരിൽ ഒരാളെ നാട്ടുകാർ പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |