
കൊച്ചി: സംരക്ഷിത പട്ടികയിലുള്ള സ്രാവ്, തിരണ്ടിയിനങ്ങളെ അറിയാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ച 'ഷാർക് അവെയർ' മൊബൈൽ ആപ്പും ഇന്ററാക്ടീവ് ഇ-ലേണിംഗ് മൊഡ്യൂളും ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ പ്രകാശനം ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിലുള്ള സ്രാവിനങ്ങളെ തിരിച്ചറിയാനും ശാസ്ത്രീയ, നിയമവശങ്ങളെക്കുറിച്ച് മനസിലാക്കാനും സഹായിക്കുന്നതാണ് 'ഷാർക്ക് അവെയർ' ആപ്പ്. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിന്റെ സഹായത്തോടെ സി.എം.എഫ്.ആർ.ഐയിലെ ഫിൻഫിഷ് ഫിഷറീസ് ഡിവിഷനിലെ സീനിയർ സയന്റിസ്റ്റ് ഡോ. ലിവി വിൽസന്റെ നേതൃത്തിലാണ് ആപ്പും ഇ-ലേണിംഗ് മൊഡ്യൂളും വികസിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |