SignIn
Kerala Kaumudi Online
Friday, 28 August 2026 5.07 AM IST

നേന്ത്രൻ മുതൽ ഗദമത്തൻ വരെ; ഷിനുവിന്റെ കട തനി 'നാടൻ'

tgh

കൊച്ചി: 'ആനക്കൊമ്പൻ" നേന്ത്രൻ മുതൽ ഗദമത്തൻ വരെ തനിനാടൻ പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളുമാണ് ഷിനുവിന്റെ കട നിറയെ. എല്ലാം സ്വയം തേടിപ്പിടിച്ച് കൊണ്ടുവരുന്നവ.

പാലാരിവട്ടം മാമംഗലത്തെ രാഗം ഫ്രൂട്ട്സിൽ നാടൻ അല്ലാത്ത ഒന്നിനും പ്രവേശനമില്ല. ഞാലിപ്പൂവൻ, പൂവൻ, പാളയം കോടൻ, പച്ചപ്പൂവൻ, പിസാറ്റ് അഥവ ഷുഗർ ഫ്രീ, കണ്ണൻ, ചുണ്ടില്ലാ കണ്ണൻ, കദളി, പൂജകദളി, മല്ലൻ (ചാരപ്പൂവൻ,ചാരക്കാളി, കന്യാസ്ത്രീ പൂവൻ) തുടങ്ങി 15ഓളം ഇനം വാഴപ്പഴങ്ങൾ ലഭ്യതയ്ക്കനുസരി​ച്ച് ഉണ്ടാകും. ഇപ്പോൾ ഓണക്കച്ചവടത്തി​രക്കാണ്. പതി​വ് നാടൻപ്രേമി​കളുടെ തി​രക്ക്.

വാഴക്കർഷകരുടെ തോട്ടത്തിലെ നാടൻപച്ചക്കറി, കിഴങ്ങ് വർഗങ്ങൾ സീസണനുസരിച്ച് ഷിനു ശേഖരിച്ച് വിൽക്കും. ഗദയുടെ ആകൃതിയിലെ ഗദമത്തൻ, എട്ടടി വരെ നീളമുള്ള വള്ളിപ്പടവലം, ചുരയ്‌ക്ക, കാന്താരി, വിവിധയിനം നാരങ്ങകൾ, വെള്ള കുക്കുമ്പർ, നാട്ടുമുരിങ്ങ, പാഷൻ ഫ്രൂട്ട്, കപ്പ, കാച്ചിൽ, ചേമ്പ്, നനക്കിഴങ്ങ് തുടങ്ങി പൊതുവിപണിയിൽ അപൂർവമായ നാടൻഉത്പന്നങ്ങളെല്ലാം സംഘടിപ്പിക്കും.

കർഷകരിൽ

നിന്ന് നേരിട്ട്

2002ൽ ഉപജീവനത്തിനായി പിതാവ് തുടങ്ങിവച്ച ചെറിയ പച്ചക്കറിക്കടയെ 2018ലാണ് ഷിനു രാഗം ഫ്രൂട്ട്സ് എന്ന നാടൻകലവറയാക്കിയത്. ജില്ലയിലെ കരയാംപറമ്പ്, കറുകുറ്റി, മൂക്കന്നൂർ പ്രദേശങ്ങളിലെ കർഷകരിൽ നിന്ന് വാഴക്കുലകൾ നേരിട്ട് ശേഖരിക്കും. ബംഗളുരൂവിലേക്കും ചെന്നൈയിലേക്കും അയയ്‌ക്കുന്നുമുണ്ട്. വിദേശവിപണിയിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ. മൂത്ത് പാകമായ കുലകൾ കായപ്പെട്ടിയിൽ അടച്ച് പുകയിട്ട് പരമ്പരാഗത രീതിയിൽ പഴുപ്പിക്കുന്നതാണ് രീതി. ഗുണത്തിലും മണത്തിലും രുചിയിലും ഗ്യാരന്റി.

18-ാം വയസിലാണ് ഷിനു കച്ചവടത്തിലേക്ക് തിരിഞ്ഞത്. വീടുപണിതതും മൂന്ന് ഷട്ടർ മുറിക്കട സ്വന്തമാക്കിയതും ഈ സംരംഭത്തിലൂടെ. സഹായിക്കാൻ അമ്മ ഗിരിജയും രണ്ട് ജീവനക്കാരുമുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കാഷ്യറായ പ്രിയയാണ് ഭാര്യ. മകൾ: ദക്ഷ.

English Summary

rom “Aanakomban” Nendran bananas to Gadhamathan varieties, Shinu’s shop is filled with a wide range of traditional Kerala vegetables, fruits and tubers. What makes the shop special is that Shinu personally searches for and brings in all these native produce varieties.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANANAS, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL