
കൊച്ചി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ 19ന് സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസത്തിലൂടെ കേരളം കൈവരിച്ച സാമൂഹിക നേട്ടങ്ങളെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് അദ്ധ്യാപകർ ഏറ്റെടുക്കുന്നതെന്ന് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. നിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19ന് രാവിലെ 10ന് കാക്കനാട് സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യും. കെ.വി. അനീഷ് ലാൽ പ്രക്ഷോഭക മുദ്രാവാക്യങ്ങൾ വിശദീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |