
കളമശേരി: തൃക്കാക്കര ഭാരത മാതാ കോളേജ് (ഓട്ടോണമസ്) ഗണിതശാസ്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സിന്റെ പിന്തുണയോടെയും കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസിന് ഇന്നലെ തുടക്കമായി. 19 വരെ നടക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ മോഡലിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ സമകാലിക ഗവേഷണങ്ങളും നൂതന ആശയങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വേദിയാകും. ടി.സി.എസ് കേരള മുൻ വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ് അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |