SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

ഐ.പി.എ ഫാർമസി സ്റ്റു‌ഡന്റ്സ് കോൺഗ്രസ്

pharmacy

കൊച്ചി: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ (ഐ.പി.എ) ഫാർമസി സ്റ്റുഡന്റ്സ് കോൺഗ്രസ് 19, 20 തീയതികളിൽ കൊച്ചിയിൽ നടക്കും. വൈറ്റില ടോക്ക് എച്ച് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1200 വിദ്യാർത്ഥികൾ പങ്കെടുക്കും. സയിന്റിഫിക് സെഷൻ നാളെ രാവിലെ 10ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ‌ഡോ. മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് അക്കാഡമി പ്രൊ ചാൻസലർ ഡോ. ബി. സുരേഷ് മുഖ്യാതിഥിയാകും. സ്റ്റുഡന്റ്സ് കോൺഗ്രസും ഫാർമ എക്സലൻസ് അവാർഡ് വിതരണവും വൈകിട്ട് 5ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL