
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്യൂണോഹീമറ്റോളജിയുടെ 51-ാമത് ദേശീയ സമ്മേളനം 'ട്രാൻസ്‌കോൺ 26'ന് തുടക്കമായി. ലുലു മാരിയറ്റിൽ നടന്ന തുടർവിദ്യാഭ്യാസ പരിപാടി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഡയറക്ടർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ഡോ. യുധ്ബീർ സിംഗ് അദ്ധ്യക്ഷനായി. ഇന്ന് വൈകിട്ട് ആറിന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിർന്ന ഡോക്ടർമാരെ ആദരിക്കുകയും ഐ.എസ്.ബി.ടി.ഐ പുരസ്‌കാരങ്ങൾ സമ്മാനിക്കുകയും ചെയ്യും. നാലുദിവസത്തെ സമ്മേളനത്തിൽ പ്രബന്ധാവതരണങ്ങളും പാനൽ ചർച്ചകളും നടക്കും. ഞായറാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |