
കൊച്ചി: എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, ലിസ് ഇന്ത്യ സുരക്ഷ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് പ്രോജക്ട്, കൊച്ചി കോർപ്പറേഷൻ, മുത്തൂറ്റ് സ്‌നേഹാശ്രയ പദ്ധതി, ഇടപ്പള്ളി ഐ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് എറണാകുളം ടൗൺഹാളിൽ നടക്കും.
രാവിലെ 10ന് മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ അദ്ധ്യക്ഷനാകും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ആന്റണി പെരുമ്പിള്ളി, ഷാജി ഇടപ്പള്ളി, ഡോ. ലിസി ജോസ്, സത്യൻ ശക്തിമണി എന്നിവർ പ്രസംഗിക്കും. ഡോ. സൽമാൻ ആസാദ് മുഹമ്മദ്, നിഷിത എന്നിവർ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |