SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

കെ.എസ്.എസ്.ടി.എഫ് നിവേദനം നൽകി

teachers

കൊച്ചി: അദ്ധ്യാപകരും വിദ്യാർത്ഥികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എസ്.ടി.എഫ് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന് അവകാശപത്രിക സമർപ്പിച്ചു. സൈബർ ഇടങ്ങളിലുൾപ്പെടെ വിദ്യാർത്ഥികളുടെ സംരക്ഷണം ഉറപ്പാക്കുക, വിവിധ ഗ്രാന്റുകൾ കൃത്യസമയത്ത് ലഭ്യമാക്കുക, കുട്ടികളുടെ ക്രിയാത്മകശേഷി വളർത്തുന്നതിനും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനുമായി നൂതന പദ്ധതികൾ ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസിന്റെ നേതൃത്വത്തിലാണ് അവകാശപത്രിക സമർപ്പിച്ചത്. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പോരുവഴി ബാലചന്ദ്രൻ, ജെയിംസ് കോശി, ടി.കെ. സുധീർ, ആർ. സുനിൽകുമാർ, ബി. നിസാമുദ്ദീൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL