
മുളന്തുരുത്തി: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തൃപ്പൂണിത്തുറ ഏരിയ സമ്മേളനം മുളന്തുരുത്തിയിൽ സമാപിച്ചു. സി.ആർ. ഷാഹനവാസ് നഗറിലെ പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു. വി.എസ്. അച്യുതാനന്ദൻ നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. പി. വാസുദേവൻ, എൻ.സി. ഉഷാകുമാരി, എൻ.എസ്. സജീവൻ, പി.കെ. സുബ്രഹ്മണ്യൻ, പി.ഡി. രമേശൻ, സി. ഉദയകുമാർ, ലിജോ ജോർജ്, അരുൺ പോട്ടയിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി യു.കെ. പീതാംബരൻ (പ്രസിഡന്റ്), മിനി അജിത്ത് (സെക്രട്ടറി), സി. ഉദയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |