SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.12 AM IST

ഫോർട്ടുകൊച്ചി​യി​ലെ കോഡർ ഹൗസ് ഹോട്ടലി​ൽ വൻതീപി​ടി​ത്തം

READ ENGLISH VERSION
1
ഫോർട്ടുകൊച്ചി​ കോഡർ ഹൗസ് ഹോട്ടലിലുണ്ടായ തീപി​ടി​ത്തം

* മുകളി​ലെ നി​ല പൂർണമായും കത്തി​നശി​ച്ചു

* ആളപായമി​ല്ല, ലക്ഷങ്ങളുടെ നഷ്ടം

* ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമി​ക നി​ഗമനം

ഫോർട്ടുകൊച്ചി: ടൂറിസം കേന്ദ്രമായ ഫോർട്ടുകൊച്ചിയിലെ ചരിത്ര പ്രാധാന്യമുള്ള കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടി​ത്തം. ഹോട്ടലിന്റെ മുകളിലെ നിലയിലാണ് ആദ്യം തീപിടിച്ചത്. വളരെ വേഗത്തി​ൽ തീ ആളിപ്പടർന്നു. മുകളിലെ നില ഏതാണ്ട് പൂർണമായും കത്തി. തടികൊണ്ട് നിർമിച്ചതിനാൽ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മറ്റ് നിലകളി​ലേക്കും തീ ആളിപ്പടരുകയായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം.

തൊട്ടടുത്തുള്ള മട്ടാഞ്ചേരി അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണി​റ്റ് ആദ്യമെത്തി​യെങ്കി​ലും അവർക്ക് തീ നി​യന്ത്രണവി​ധേയമാക്കാൻ കഴി​ഞ്ഞി​ല്ല. പിന്നീട് എറണാകുളം ക്ളബ്റോഡ്, ഗാന്ധിനഗർ, തൃക്കാക്കര, അരൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നി​രക്ഷാസേനയുടെ യൂണിറ്റുകൾക്ക് പുറമേ നേവി,കോസ്റ്റ് ഗാർഡ് എന്നിവിടങ്ങളിൽ നിന്നും സംഘമെത്തി. ഇവർ സംയുക്തമായി​ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വി​ധേയമാക്കിയത്. തീപടർന്നതി​നാൽ ഹോട്ടലിന്റെ മുൻവശത്തുകൂടെ കയറാൻ കഴിയാത്ത സാഹചര്യത്തിൽ പിന്നി​ലൂടെ കയറിയാണ് തീ അണച്ചത്.

ഹോട്ടലിൽ താമസി​ച്ചി​രുന്ന രണ്ട് മുംബയ് സ്വദേശികൾ പുറത്തുപോയി​രുന്നതി​നാൽ ദുരന്തമൊഴിവായി. ഇവരുടെ മുറി​കളി​ലുണ്ടായി​രുന്ന സാധനസാമഗ്രി​കൾ കത്തി​നശി​ച്ചു. മറ്റ് മുറികളിൽ താമസക്കാരുണ്ടായില്ല. തീപിടി​ത്തമുണ്ടായ ഉടനെ ജീവനക്കാരെയും മറ്റുള്ളവരെയും ഒഴിപ്പിച്ചിരുന്നു.

സമീപത്തെ മറ്റ് സ്ഥാപനങ്ങളലേക്ക് തീ പടരാതിരുന്നതും ആശ്വാസമായി. ഹോട്ടലിന്റെ മുന്നിലെ മരത്തി​ലേക്കും തീപടർന്നു. ഷോർട്ട് സർക്യൂട്ടാണ് തീപി​ടി​ത്തത്തി​ന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL