
കൊച്ചി: ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രോജക്ട് വേണ്ട സംഘടിപ്പിക്കുന്ന ഫുട്‌ബാൾ ടൂർണമെന്റിന്റെ ഒമ്പതാം പതിപ്പ് ഇന്ന് ആരംഭിക്കും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലയിലെ സ്‌കൂൾ കുട്ടികളുടെ മത്സരങ്ങൾ ഇന്ന് മുതൽ 15 വരെ പനമ്പിള്ളിനഗറിലെ മുത്തൂറ്റ് ഫുട്‌ബാൾ ക്ലബിൽ നടക്കും. രാവിലെ 8.30ന് കസ്റ്റംസ് കമ്മിഷണർ ഡോ. ടി. ടിജു, കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് വൈസ് പ്രസിഡന്റ് രഹാൻ ഡൊമനിക്, യു.എസ്.ടി ഗ്ലോബലിന്റെ കൊച്ചി സി.എസ്.ആർ മേധാവി ശ്രീഹരി മംഗലശേരി, ഡോ. ജോഷി തോമസ്, രാജ് കാലടി, പി.ഡി. സജീവ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |