
കൊച്ചി: മത്സ്യത്തൊഴിലാളികളുടെയും പൊക്കാളി കർഷകരുടെയും ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 14ന് കളക്ടറേറ്റ് ഉപരോധ സമരം സംഘടിപ്പിക്കാൻ കർഷകമോർച്ച സിറ്റി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു യോഗം ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മുരളി കുമ്പളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി ശ്രീജിത്ത് വാസുദേവൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി ശിവകുമാർ കമ്മത്ത്, കർഷകമോർച്ച സംസ്ഥാന സമിതി അംഗം കെ.ആർ. വേണുഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സജീവൻ കരിമക്കാട്, ജയൻ തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |