
കൊച്ചി: സി.ബി.എസ്.ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവം ഗ്ലോബൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചലച്ചിത്ര സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. കൊച്ചി സഹോദയ പ്രസിഡന്റും കൊച്ചിൻ റിഫൈനറീസ് സ്കൂൾ പ്രിൻസിപ്പലുമായ വിനുമോൻ കെ. മാത്യു, സെക്രട്ടറിയും കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലുമായ അരവിന്ദ് ലക്ഷ്മൺ, ജോയിന്റ് സെക്രട്ടറിയും പരമ ഭട്ടാര കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പലുമായ മനോജ് മോഹൻ, ട്രഷററും എസ്.ബി.ഒ.എ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ സോണിയ സൂസൻ വർക്കി, ജനറൽ കൺവീനറും ഗ്ലോബൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ ദിലീപ് ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |