
കൊച്ചി: സ്ത്രീകളുടെ മാനസികാരോഗ്യവും വൈകാരികവളർച്ചയും മുൻനിറുത്തി വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നടപ്പാക്കുന്ന സി.എസ്.ആർ പദ്ധതിയായ ഇടത്തിന്റെ ഭാഗമായി വനിതാ കോൺക്ലേവ് സംഘടിപ്പിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജിൽ ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും വി ഗാർഡ് ഫൗണ്ടേഷന്റെയും ഡയറക്ടർ ഡോ. റീനാ മിഥുൻ ചിറ്റിലപ്പിള്ളി, ഡോ. ജയ ചെറിയാൻ, ഡോ. പീർലി ഫെനിൽ, ഡോ. നൈസിൽ റോമിസ് തോമസ് എന്നിവർ സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ മാനസികാരോഗ്യ കൗൺസിലിംഗും ബോധവത്കരണവും നൽകുന്ന വി ഗാർഡിന്റെ സംരംഭമാണ് 'ഇടം".
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |