
കൊച്ചി: ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് കൺവൻഷൻ നാളെ പാലാരിവട്ടം ഹൈവേ ഗാർഡൻ കൺവൻഷൻ സെന്ററിൽ നടക്കും. ഇഗ്നൈറ്റ് കേരളം 2026 എന്ന സമ്മേളനം രാവിലെ 10.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, ലീഗൽ മെട്രോളജി കൺട്രോളർ രാജേഷ് സാം, ഗീതിക വർമ്മ തുടങ്ങിയവർ പങ്കെടുക്കും. സി.ഐ.പി.ഡി ബോർഡ് യോഗം ഇന്ന് വൈകിട്ട് ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി വൈ. അഷ്‌റഫ്, ട്രഷറർ ചേർക്കളം ബി. മൂസ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |