കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിനെ മികച്ച ചികിത്സാ - ഗവേഷണ സ്ഥാപനമായി വികസിപ്പിക്കാൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സെന്ററിന്റെ പത്താം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്യാൻസർ സെന്ററിന്റെ വികസനത്തിനായി കുടിശികയായിരുന്ന അഞ്ചേകാൽ കോടി രൂപ അനുവദിച്ചു. അഞ്ച് വർഷത്തേക്കുള്ള സമഗ്ര വികസന പദ്ധതി തയ്യാറാക്കി ഘട്ടംഘട്ടമായി നടപ്പാക്കണം. ഓരോ വർഷവും കൈവരിക്കേണ്ട ലക്ഷ്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും കൃത്യമായ രൂപരേഖ തയ്യാറാക്കണം. സാധാരണക്കാർക്ക് താങ്ങാനാകുന്ന ക്യാൻസർ ചികിത്സ ലഭ്യമാക്കുന്നതിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ടോണി ചമ്മണി എം.എൽ.എ, കളമശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു മനോജ് മണി, കൗൺസിലർ ബാബുരാജ്, കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. പി.ജി ബാലഗോപാൽ, ഉപദേശക ബോർഡ് ചെയർമാൻ ഡോ. എം.വി പിള്ള, മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ. നീതു ജോർജ്, റിസപ്ഷൻ ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി ചെയർപേഴ്സൺ ഡോ. എ. തമീം എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രി പറഞ്ഞത്
ക്യാൻസർ ചികിത്സയ്ക്കും പരിശോധനകൾക്കുമായി സ്വകാര്യ മേഖലയിൽ ഈടാക്കുന്ന ഉയർന്ന ചെലവ് സാധാരണക്കാർക്ക് വലിയ ബാദ്ധ്യത.
പൊതുമേഖലയിൽ കുറഞ്ഞ നിരക്കിൽ ക്യാൻസർ പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ഗൗരവമായി ആലോചിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പരിശോധനകൾ സൗജന്യമായി ലഭ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കും.
ചികിത്സയ്ക്കായി വീടും സ്ഥലവും പണയം വയ്ക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ പൊതുമേഖലയിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.
ക്യാൻസർ സെന്റർ
നിർമ്മാണ തുടക്കം 2014
തുടക്കം 2016 നവംബർ 1
കെട്ടിട ചെലവ് 450 കോടി രൂപ
വിസ്‌തീർണം 6.4 ലക്ഷം ചതുരശ്രയടി
ആകെ കിടക്കകൾ 360
ഓപ്പറേഷൻ തിയേറ്ററുകൾ
റോബോട്ടിക് തിയേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |