
നെടുമ്പാശേരി: തെക്കെ അടുവാശേരിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. വെളിയത്തുനാട് തടിക്കക്കടവ് ഫാം റോഡിന് സമീപം താമസിക്കുന്ന ഫിറോസ്, ഫസീല എന്നിവർക്കാണ് പരിക്കേറ്റത്. ഫിറോസിനെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലും ഫസീലയെ ചാലാക്ക മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച സന്ധ്യക്ക് അടുവാശേരി പുളിക്കപ്പടി റോഡിന് സമീപം അത്താണി മാഞ്ഞാലി റോഡിലായിരുന്നു അപകടം. ചെങ്ങമനാട് നിന്ന് കുന്നുകരയിലേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കവെ എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. ശേഷം തൊട്ടടുത്ത പറമ്പിലെ മതിലും തകർത്താണ് കാർ നിന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |