കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ ജയബാലകൃഷ്‌ണന്റെ കുടുംബത്തിന്റെ താത്‌പര്യത്തിനനുസരിച്ച് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം പറയുന്നയാളിനെ പബ്ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കും. ജയബാലകൃഷ്‌ണന്റെ മകൾ ഭദ്രകീർത്തിക്ക് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. തെക്കൻചിറ്റൂരിലെ ജയബാലകൃഷ്‌ണന്റെ വീട് സന്ദർശിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം ശരിയായ ദിശയിൽതന്നെ മുന്നോട്ട് പോകും. സർക്കാർ പൂർണമായും കുടുംബത്തിനൊപ്പമുണ്ട്. ജഡ്ജിക്കും സാധാരണക്കാർക്കും നീതി ഒരുപോലെയാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഭദ്രകീർത്തിയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിനോട് ആവശ്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അതെല്ലാം സ്വീകരിച്ചിട്ടുണ്ട്. അവസാനം വരെ കൂടെയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വാക്ക് തന്നിട്ടുണ്ടെന്നും ഭദ്രകീർത്തി വ്യക്തമാക്കി.
ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശനും ജയബാലകൃഷ്‌ണന്റെ വീട്ടിലെത്തി കുടുംബവുമായി സംസാരിച്ചിരുന്നു. ആഭ്യന്തരമന്ത്രി ഉൾപ്പെടെ എല്ലാവരും ഇടപെട്ടിട്ടുണ്ട്. എഡിജിപിയെ നേരിട്ടയച്ച് കാര്യങ്ങൾ മനസിലാക്കി. മകൾ ആവശ്യപ്പെട്ടതുപോലെ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. ജഡ്‌ജിയെ ഉൾപ്പെടെ രക്ഷിക്കാൻ ശ്രമിക്കില്ല. അദ്ദേഹത്തെ അറിയുകപോലുമില്ല. കുടുംബത്തിന് നീതി ലഭിക്കാനാണ് എല്ലാവരും നിൽക്കുന്നത്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഹൈബി ഈഡൻ എംപിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Kerala Home Minister Ramesh Chennithala assured Jayabalakrishnan's family that a Special Public Prosecutor of their choice would be appointed for the Cheranalloor accident case. Visiting the family, he confirmed a fair investigation and full government support. Chief Minister V.D. Satheesan also visited, reiterating commitments for justice and assistance, including the suspension of police officers involved.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |