SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

കർഷകരെല്ലാം ഇനി ഡിജിറ്റൽ

agri

അഗ്രിസ്റ്റാക്കിലേക്ക് എറണാകുളത്തും രജിസ്ട്രേഷൻ കുതിക്കുന്നു

കോലഞ്ചേരി: കൃഷിഭൂമിയുടെ രേഖകൾ തേടി ഓഫീസുകൾ കയറിയിറങ്ങേണ്ട കാലം മാറുന്നു. കർഷകന്റെ ആധാർ നമ്പർ മുതൽ കൈവശമുള്ള കൃഷിഭൂമിയും കൃഷി ചെയ്യുന്ന വിളകളും വരെ ഒറ്റ ഡിജിറ്റൽ തിരിച്ചറിയൽ രേഖയിൽ ലഭ്യമാക്കുന്ന അഗ്രിസ്റ്റാക്ക് പദ്ധതിയിലൂടെ കാർഷിക മേഖലയിൽ സമഗ്ര വിവരശേഖരണത്തിന് ഒരുങ്ങി കൃഷിവകുപ്പ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ 30 ലക്ഷം കർഷകരുടെ വിവരങ്ങളാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നത്. എറണാകുളം ജില്ലയിലും കർഷകരുടെ രജിസ്ട്രേഷൻ നടപടികൾക്ക് പ്രാധാന്യം നൽകുകയാണ് ലക്ഷ്യം. കർഷകരെ ആധാർ അധിഷ്ഠിത ഡിജിറ്റൽ തിരിച്ചറിയൽ രേഖയുമായി ബന്ധിപ്പിച്ച് അവരുടെ ഭൂമി, കൃഷി, വിളകൾ തുടങ്ങിയ വിവരങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ സ്വന്തം പേരിൽ കൃഷിഭൂമിയുള്ള കർഷകരെയാണ് രജിസ്ട്രിയിൽ ഉൾപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 25,58,621 കർഷകർ അഗ്രിസ്റ്റാക്കിന്റെ ഭാഗമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരു കൃഷിഭൂമിയുടെ വിവരങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ കർഷകന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കൃഷിഭൂമികളുടെയും വിവരങ്ങൾ ഉൾപ്പെടുത്താനുള്ള സൗകര്യം പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൃഷിഭൂമിയുടെ കൂടുതൽ കൃത്യമായ വിവരശേഖരണം സാധ്യമാകും.

ആനുകൂല്യങ്ങൾക്ക്

വേണം രജിസ്ട്രേഷൻ

നിലവിൽ കേന്ദ്രസർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയുൾപ്പെടെയുള്ള ചില ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഭാവിയിൽ കുറഞ്ഞ പലിശനിരക്കിലുള്ള കാർഷിക വായ്പകൾ, വിവിധ സബ്സിഡികൾ, വളം വാങ്ങൽ തുടങ്ങിയ സേവനങ്ങൾക്കും ഡിജിറ്റൽ തിരിച്ചറിയൽ രേഖ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഭൂമിയുടെയും വിളകളുടെയും രേഖകൾ ഓരോ തവണയും കൈവശം കരുതാതെ തന്നെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും. സ്വയം രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ സഹായം തേടാം. രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ തങ്ങളുടെ മുഴുവൻ കൃഷിഭൂമികളുടെയും വിവരങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

വിവിധ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾക്കും സേവനങ്ങൾക്കും അപേക്ഷിക്കുമ്പോൾ രേഖകൾ വീണ്ടും വീണ്ടും ഹാജരാക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും.

അർഹരായ കർഷകരിലേക്ക് ആനുകൂല്യങ്ങൾ നേരിട്ടും കാലതാമസമില്ലാതെയും എത്തിക്കാനും അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തടയാനും സാധിക്കും.

രജിസ്ട്രേഷന്

https://agristack.gov.in/ - https://klfr.agristack.gov.in/

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL