
കൊച്ചി: ആലുവയിൽ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന കായികമേള 'സ്പോർട്ടിവ -2026'ൽ തൃശൂർ ജില്ല ചാമ്പ്യന്മാരായി. 14 ജില്ലകളിൽ നിന്നായി 250 ഗസറ്റഡ് ജീവനക്കാർ പങ്കെടുത്തു. അർജുന അവാർഡ് ജേതാവ് ജോർജ് തോമസ് കായികമേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ആർ. ബിനു പ്രശാന്ത് അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ മുഖ്യാതിഥിയായി. കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറി വി. എം. ഹാരിസ്, സംസ്ഥാന ട്രഷറർ സി.കെ.ഹാബി, എം.എസ്. റീജ, സംസ്ഥാന സെക്രട്ടറി കെ.ബി. ബിജുക്കുട്ടി, ജില്ലാ സെക്രട്ടറി ഡോ. പി.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |