
കോതമംഗലം: കോതമംഗലം ബോധി കലാ സാംസ്കാരിക സംഘടനയുടെ 26-ാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരം ഇന്ന് ആരംഭിക്കും. വൈകിട്ട് 6ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് മത്സരം. ഇന്ന് 5.30ന് കവി വയലാർ ശരത്ചന്ദ്രവർമ്മ, നാടകമത്സരം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.സി. സ്കറിയ അദ്ധ്യക്ഷനാകും. തിരുവനന്തപുരം സംസ്കൃതിയുടെ 'ഭൂട്ടാനി 'എന്ന നാടകം അവതരിപ്പിക്കും. 8ന് വൈകിട്ട് 6.30ന് അവാർഡ് നൈറ്റ് മുനിസിപ്പൽ ചെയർ പേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് ആറിന് ഡോ. സുകുമാർ അഴീക്കോട് അനുസ്മരണ പ്രഭാഷണം, 6ന് ഗാന്ധി അനുസ്മരണ പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |