
കൊച്ചി: സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷം ഇന്ന് രാവിലെ 11ന് കളക്ടറേറ്റിൽ നടക്കുന്ന മലയാള ദിനാഘോഷത്തോടെ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യും. കവി പി.കെ. ഗോപി മുഖ്യാതിഥിയും ചരിത്രകാരൻ ഡോ.കെ.കെ.എൻ. കുറുപ്പ് വിശിഷ്ടാതിഥിയുമാകും. കളക്ടറേറ്റ് ജീവനക്കാരൻ ടി.വി. സുനിൽകുമാറിനെ പി.കെ. ഗോപി പുരസ്കാരം നൽകി ആദരിക്കും. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.മനോജ് അദ്ധ്യക്ഷത വഹിക്കും. 7ന് രാവിലെ ശ്രീകുമാർ മുഖത്തല നയിക്കുന്ന ഭരണഭാഷാ പ്രശ്നോത്തരി മത്സരം നടക്കും. സമാപന സമ്മേളനം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |