അടിമാലി: റേഷൻകടയിൽ മസ്റ്ററിംഗ് നടത്താൻ എത്തിയ ആളോട് ക്യൂ നിൽക്കുവാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ മർദ്ദിച്ചുവെന്ന പരാതിയുമായി റേഷൻകട ജീവനക്കാരി.മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശിനിയായ ബിന്ദുവാണ് പൊലീസിൽ പരാതി നൽകിയത്. ബൈസൺവാലിയിൽ പ്രവർത്തിക്കുന്ന റേഷൻകടയിലെ ജീവനക്കാരിയായ ബിന്ദുവിന്റെ പരാതി ഇങ്ങനെ.കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ റേഷൻകടയിൽ മസ്റ്ററിംഗിനായി എത്തിയ ബൈസൺവാലി മുപ്പാത്ത് ഷൈബു വിനോട് ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ പ്രകോപിതനായി തന്നെ മർദ്ദിക്കുകയായിരുന്നു.നല്ല തിരക്കുള്ള സമയത്തായിരുന്നു ഇയാൾ കടയിലെത്തിയതെന്നും ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ അൽപ്പ സമയം ക്യൂ നിന്ന ശേഷം അകാരണമായി വന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ബിന്ദു പറയുന്നു.അക്രമം നടത്തിയ ഷൈബു അസഭ്യവർഷം നടത്തിസംഭവത്തെ തുടർന്ന് റേഷൻകട ലൈസൻസിയെ വിവരമറിയിക്കുകയും അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ബിന്ദു ചികിത്സ തേടുകയും ചെയ്തു.തന്നെ ആക്രമിച്ചയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു രാജാക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |