SignIn
Kerala Kaumudi Online
Saturday, 30 May 2026 11.49 PM IST

ജീവനക്കാർ പെയിന്റർമാരായി, സർക്കാർ ആശുപത്രി സ്മാർട്ടായി

paint

കട്ടപ്പന : അവധി ദിവസത്തിലും ആരോഗ്യ വകുപ്പ് ജീവനക്കാർ സ്വന്തം സ്ഥാപനത്തിലെ പെയിന്റിഗ് ജോലികൾ ചെയ്ത് മാതൃകയായി. ഉപ്പുതറ സി എച്ച്സിയിലെ മെഡിക്കൽ ഓഫീസർ ഡോ.മിനി മോഹന്റെ നേതൃത്വത്തിലാണ് മാതൃകാ പ്രവർത്തനം നടത്തിയത്. അവധി ദിവസങ്ങളിൽ വീട്ടിൽ പോലും പോകാതെയാണ് പെയിന്റിംഗ് ജോലികൾ ഏറ്റെടുത്ത് നടത്തിവരുന്നത്. ഒരു വർഷം മുമ്പ് ചാർജെടുത്ത ഡോ മിനി മോഹൻ ആശുപത്രിയിൽ യുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടത്താൽ മുന്നിട്ടിറങ്ങി. വൃത്തികേടായി കിടന്ന ആശുപത്രി കവാടത്തിലെ ബോർഡ് മാറ്റി സ്ഥാപിച്ചു. ആശുപത്രിക്ക് ചൂറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ച് ചെടികൾ വെച്ച് പിടിപ്പിച്ചു. തുടർന്നാണ് കെട്ടിടങ്ങളും ഫർണിച്ചറുകളും പെയിന്റിഗ് ചെയ്യാൻ തീരുമാനിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഹെഡ് നേഴ്സ്, സ്റ്റാഫ് സെക്രട്ടറി തുടങ്ങി ആശുപത്രിയിലെ മുഴുവൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് പെയിന്റിഗ് ജോലികൾ നടന്ന് വരുന്നത്.എല്ലാപ്രവർത്തനത്തിനും ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്ന ഫണ്ട് തികയില്ല .അതിനാലാണ് ജീവനക്കാർ തന്നെ പെയിന്റിഗ് ജോലി ഏറ്റെടുത്തത്. ഇദ് മുബാറക്കിന് രണ്ട് ദിവസം സർക്കാർ അവധി നൽകിയിരുന്നു എന്നാൽ അവധിക്ക് വീട്ടിൽ പോകാതെയാണ് അശുപത്രിയുടെ മുഖം മിനുക്കുന്ന ജോലി ഏറ്റെടുത്ത് ചെയ്യുന്നത്‌ജോലി ചെയ്യുന്ന സ്ഥാപനം സ്വന്തം വീടാണന്ന ചിന്തയിലാണ് ജീവനക്കാൻ പ്രവർത്തിക്കേണ്ടതെന്ന് തെളിയിക്കുകയാണ് ഉപ്പുതറ സർക്കാർ ആശുപത്രി ജീവനക്കാർ. രോഗികൾക്ക് വേണ്ട പരിചരണത്തിന് മുടക്കം വരുത്താതെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL