SignIn
Kerala Kaumudi Online
Saturday, 20 June 2026 6.28 AM IST

സാമൂഹ്യ വിരുദ്ധർ ഒട്ടോറിക്ഷക്ക് തീയിട്ടു

auto
കട്ടപ്പനയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ട ഒട്ടോറിക്ഷ.

കട്ടപ്പന :വലിയ പറയിൽ സാമൂഹ്യ വിരുദ്ധർ ഒട്ടോറിക്ഷക്ക് തീയിട്ടു. ചാണശ്ശേരിൽ സനീഷിന്റെ ഉടമസ്ഥതയിലുള്ള വഹനമാണ് പൂർണ്ണമായും കത്തിയത്. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.വീടിനു പുറത്ത് വലിയതോതിൽ വെളിച്ചം കണ്ടതിനെ തുറന്ന് സനീഷും ഭാര്യയും പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഓട്ടോറിക്ഷ കത്തുന്നത് കണ്ടത് . പരിസര വാസികളുടെ സഹായത്തോടെ തീ അണക്കുകയുമായിരുന്നു.വാഹനം പൂർണമായും കത്തിയ നിലയിലാണ്. വാഹനത്തിലുണ്ടായിരുന്ന 5000 രൂപയും എ .ടി. എം കാർഡ് അടക്കമുള്ള രേഖകളും കത്തിനശിച്ചു.പത്തുവർഷമായി ഓട്ടോറിക്ഷ ഓടിച്ച് ഉപജീവന മാർഗ്ഗം നടത്തുന്നയാളാണ് സനീഷ് .കട്ടപ്പന പൊലീസ് അന്വേഷണം ഊർജ്ജതമാക്കിയിരിക്കുകയാണ്. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL