SignIn
Kerala Kaumudi Online
Wednesday, 03 June 2026 2.36 AM IST

അജ്ഞാത ജീവി പശുവിനെ കൊലപ്പെടുത്തി

പീരുമേട്:പശുമല കുട്ടപ്പൻ കവലയ്ക്ക് സമീപം റോഡരികിൽ പശുവിനെ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തി.പുലി ഇനത്തിൽപ്പെട്ട വന്യമൃഗം ആവാം ആക്രമിച്ചതെന്ന് വനപാലകർ പറയുന്നു.വണ്ടിപ്പെരിയാർ ജനവാസ മേഖലയിൽ കഴിഞ്ഞ കുറെ നാളുകളായി വന്യമൃഗ ശല്യം രൂക്ഷമായിതുടരുകയാണ്. തോട്ടം മേഖലയിലെ തേയിലക്കാടുകൾ കാടുപിടിച്ച് കിടക്കുന്നതുകൊണ്ടാണ് ഇവിടെ വന്യമൃഗങ്ങൾക്ക് വിരഹിക്കുന്നതിന് സാഹചര്യം ഉണ്ടാകുന്നത്. ഇതുവഴി രാത്രികാലങ്ങളിൽ
പ്രദേശവാസികൾ രീതിയോടെ അല്ലാതെ കടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനിടയിലാണ് ഇന്നലെ രാത്രിയിൽ ജലവാസ മേഖലയിൽ ഇറങ്ങിയ വന്യമൃഗം പശുവിനെ കൊന്നത് . എന്നാൽ ഇതേ സമയം കാട് വളർന്നു കിടക്കുന്നതുകൊണ്ട് തന്നെ കൂടുതലായ വന്യമൃഗങ്ങൾ ഈ പ്രദേശത്ത് കാണാനാകുന്നില്ല. പലപ്പോഴും നിരവധി പ്രാവശ്യം വന്യമൃഗങ്ങളെ ഈ മേഖലയിൽ കണ്ടതായി നാട്ടുകാർ പറയുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി വരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL