ആദിച്ചനല്ലൂർ: ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും എസ്.ബി.ഐ ലൈഫിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ തൊഴിൽമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. മൂന്ന് മാസത്തിലൊരിക്കൽ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. നൂറോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. സരസ്വതി അദ്ധ്യക്ഷയായി. നേരത്തെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലും തൊഴിൽമേള സംഘടിപ്പിച്ചിരുന്നു. എസ്.ബി.ഐ ലൈഫ് മാനേജർ അജിത്, പഞ്ചായത്ത് അംഗങ്ങളായ സുധാബായ്, കലജാദേവി, ബിനോയ്, ശ്രീലാൽ, നിസാർ ചിറക്കട, രഘുനാഥൻ പിള്ള എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |