പട്ടാമ്പി: വിജയത്തിൽ നിന്ന് മൂല്യത്തിലേക്ക് എന്ന ആശയവുമായി ഗ്ലോബൽ കെ.എം.സി.സി വല്ലപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദന സദസും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. വല്ലപ്പുഴ പേർഷ്യൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ് കബീർ കളത്തിൽ അദ്ധ്യക്ഷനായി. ജില്ലാ ലീഗ് പ്രസിഡന്റ് മരക്കാർ മൗലവി മാരായമംഗലം മുഖ്യപ്രഭാഷണവും ജില്ലാപഞ്ചായത്ത് മെമ്പർ അൻവർ സാദത്ത് ലഹരി വിരുദ്ധ പ്രഭാഷണവും നടത്തി. ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറി പി.വി.മുസ്തഫ മോട്ടിവേഷൻ ക്ലാസ് നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |