SignIn
Kerala Kaumudi Online
Friday, 14 August 2026 5.21 AM IST

ന്യൂമാൻ കോളേജിൽ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം 

newman
ന്യൂമാൻ കോളേജിലെ സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം പൂർവവിദ്യാർത്ഥിയും ജിയോജിത്ത് ഫിനാൻഷ്യൽ സെർവിസസ് മാനേജറുമായ ജിമ്മി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ന്യൂമാൻ കോളേജിലെ സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം പൂർവവിദ്യാർത്ഥിയും ജിയോജിത്ത് ഫിനാൻഷ്യൽ സെർവിസസ് മാനേജറുമായ ജിമ്മി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജെന്നി കെ. അലക്സ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മേജർ പ്രജീഷ് സി. മാത്യു, ബർസാർ റവ. ഫാ. ബെൻസൺ എൻ. ആന്റണി, സെൽഫ് ഫിനാൻസിങ് അഡ്മിനിസ്‌ട്രേറ്റർ റവ. ഫാ. അലൻ അലക്സ്, വകുപ്പ് മേധാവി ശോഭ തോമസ് എന്നിവർ സംസാരിച്ചു. സ്വാശ്രയ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവരുടെ സംരംഭങ്ങളുടെ പ്രദർശനവും കോളേജിൽ സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം വിദ്യാർത്ഥികൾക്കായി കോമേഴ്സ് ക്വിസ് മത്സരവും ജിമ്മി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ 'ക്യാപിറ്റൽ മാർക്കറ്റ്: എ പ്രാക്ടിക്കൽ വ്യൂ" എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി വർക്ക്‌ഷോപ്പും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL