SignIn
Kerala Kaumudi Online
Friday, 21 August 2026 3.31 AM IST

ഓണവിപണിയിൽ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി

parisodhana

ഇടുക്കി: ഓണത്തോടനുബന്ധിച്ച് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന ശക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ ഡോ..ദിനേശൻ ചെറുവാട്ട് അറിയിച്ചു.
പൊതുവിതരണ വകുപ്പ്, ലീഗൽമെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചാണ് പരിശോധന.16 കടകൾ പരിശോധിച്ചതിൽ മൂന്നിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. മായം ചേർത്ത ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കേസുകൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL