SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.51 AM IST

കാഡ്സ് ഓണച്ചന്തയ്ക്ക് തുടക്കമായി

onam
കാഡ്സ്ഓണച്ചന്തയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി നിർവഹിക്കുന്നു

തൊടുപുഴ: നാടൻ പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തി കാഡ്സ് സംഘടിപ്പിക്കുന്ന ഓണച്ചന്തയ്ക്ക് കാഞ്ഞിരമറ്റം ബൈപ്പാസിലുള്ള കാഡ്സ് ഓപ്പൺ മാർക്കറ്റിൽ തുടക്കമായി. 23, 24, 25 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്.
ഓണച്ചന്തയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടിയും ആദ്യവിൽപ്പന വാർഡ് കൗൺസിലർ ഷാഹുൽ ഹമീദും നിർവഹിച്ചു.കാഡ്സ് പ്രസിഡന്റ് കെ. ജി ആന്റണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ.ജെ മാമച്ചൻ സ്വാഗതവും ഡയറക്ടർ വി. പി. ജോർജ് കൃതജ്ഞതയും പറഞ്ഞു.. കൗൺസിലർ രേണുക രാജശേഖരൻ, കെ. എച്ച്. എഫ്. എ പ്രസിഡന്റ് എം. എൻ. ബാബു, ഫ്രൂട്ട് വാലി പ്രൊഡ്യൂസർ കമ്പനി ചെയർമാൻ അഡ്വ. ബിജു പറയനിലം, കാഡ്സ് പി. സി. എൽ ചെയർമാൻ ജീസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
വിവിധ നാട്ടുചന്തകളിൽ നിന്നും കർഷക കൂട്ടായ്മകളിൽ നിന്നും നേരിട്ട് ശേഖരിച്ച നാടൻ പച്ചക്കറികളും പഴവർഗങ്ങളുമാണ് ഓണച്ചന്തയുടെ പ്രധാന ആകർഷണം. ഇതോടൊപ്പം പായസമേളയും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL