തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റെ ഓണക്കാല പ്രത്യേകപാൽ പരിശോധനാപരിപാടിയുടെ ഭാഗമായി തൊടുപുഴ മിനിസിവിൽ സ്റ്റേഷനിലെ ക്ഷീരവികസനവകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിൽ ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി.ക്ഷീരവികസന വകുപ്പ് ജില്ലാ
ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്നയോഗം തൊടുപുഴ തഹസിൽദാർ ബോബി റോസ് ഉദ്ഘാടനം ചെയ്തു. 24വരെ നടത്തുന്ന ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ പൊതുജനങ്ങൾക്ക് പാൽ
സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം മനസിലാക്കുന്നതിനും സംശയ നിവാരണം ചെയ്യുന്നതിനുമുളള ലഭ്യമാണ്. ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വർദ്ധിക്കുന്നതിനാൽ, അന്യ സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് പാൽ കൊണ്ടുവരുകയും മാർക്കറ്റിൽ വിവിധപാക്കറ്റുകളിലായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് മാർക്കറ്റിൽ ലഭ്യമായ പാക്കറ്റ് പാലുകളുടെ ഗുണമേന്മയും സുരക്ഷിതത്വവും പരിശോധിച്ച് ഉറപ്പ്
വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്വാളിറ്റി ഇൻഫർമേഷൻസെന്റർ പ്രവർത്തിക്കുക. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഓണക്കാല ലാബ് പ്രവർത്തിക്കും.. ഉപഭോക്താക്കൾക്കും, ഉത്പാദകർക്കും, ക്ഷീരസഹകരണ സംഘങ്ങൾക്കും, വിതരണക്കാർക്കും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചു
നൽകും. പരിശോധനക്കായി കുറഞ്ഞത് 200 മില്ലി ലിറ്റർ പാൽ കൊണ്ടുവരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |