
തൊടുപുഴ: തൊടുപുഴ കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ കണ്ടെത്തി ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ങ്കിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും, ഉപഹാരവും നൽകി.തൊടുപുഴ തെക്കുംഭാഗം സ്വദേശി തേക്കുംകാട്ടിൽ സ്‌കറിയ കുര്യനാണ് സമ്മാനത്തിന് അർഹനായത്.എ. സി. സി. എ പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ പുത്തിരിയിൽ പി എ സലിം കുട്ടിയുടെ മകൾ ദിയ സലിമിനും, സൈക്കിൾ പോളോയിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇലഞ്ഞിക്കുഴിയിൽ മകൻ അൽദിൻ റിയാസിനും ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് റോയ് കെ പൗലോസ് എം .എൽ .എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കോ.ഓപ്പറേറ്റീവ് അസിസ്റ്റന്റ് റജിസ്ട്രാർ ശാലിനി പി ആർ, യൂണിറ്റ് ഇൻസ്‌പെക്ടർ റഫീഖ്, ബാങ്ക് വൈസ് പ്രസിഡന്റ് ബൈജു ജോർജ്ജ് ഡയറക്ടർമാരായ കെ എം സലിം, രാജേഷ് കെ, ഇന്ദു സുധാകരൻ, ആർ ജയൻ, ഷേർളി അഗസ്റ്റ്യൻ, ടെസ്സി ജോണി, സഫിയ ജബ്ബാർ ബാങ്ക് സെക്രട്ടറി ഹണിമോൾ എം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |