തൊടുപുഴ: മണക്കാട് പുതുക്കുളം ശ്രീനാഗരാജാസ്വാമിക്ഷേത്രത്തിൽ ആയില്യം മകം മഹോത്സവങ്ങളുടെ ആദ്യദിനമായ ഇന്നലെ നൂറ്കണക്കിന് ഭക്തരാണ് ഉ തൊഴാനായി എത്തിയത്. നൂറുംപാലും, അഭിഷേകങ്ങൾ, ഗണപതിഹോമം, മലർ നിവേദ്യം, പാൽപ്പായസ ഹോമം, ഉഷഃപൂജ, തളിച്ചുകൊട, അഷ്ടനാഗപൂജ, കളമെഴുത്തും പാട്ട്, തെക്കേക്കാവിലേക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, സർപ്പബലി എന്നീ വിശേഷ ചടങ്ങുകളും നടന്നു. ക്ഷേത്രം തന്ത്രി നീണ്ടൂർമന നാരായണൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കാടമറുക് ഇല്ലം മിഥുൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വൈകിട്ടോടുകൂടി
തെക്കേക്കാവിലേക്ക് പഞ്ചവാദ്യം, നാഗസ്വരം എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന താലപ്പൊലിയിലും നടത്തി. പ്രഭാതഭക്ഷണം, അന്നദാനം, ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും വാഹന പാർക്കിങ്ങിന് പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഉത്സവ സമാപന ദിവസമായ ഇന്ന് രാവിലെ 5.30ന് നൂറുംപാലും നേദിക്കൽ 6ന് ഗണപതി ഹോമം, 6.30 ന് നൂറുംപാലും വിതരണം, 7 ന് ഉഷപൂജ, 10.11 ന് മകം ഇടി, ഉച്ചപൂജാ ചടങ്ങുകൾ 12.ന് നടയടപ്പ് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫോൺ: 9446012500, 9995705405
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |